ഒരു തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരിക ,അല്ലെങ്കില്‍ ആരുടെയെങ്കിലും ചിന്തയിലോ കടലാസിലോ ഒരു ഓപ്ഷനായി കഴിയുക എന്നൊക്കെ വളരെ കഷ്ടപ്പാടുള്ള സംഗതിയാണ്.
സ്ഥലം : ഏഴാം ക്ലാസ്
സമയം : നരച്ചൊരു മഞ്ഞു കാലം
സ്ഥിതി:എപ്പോഴത്തെയും പോലെ ഒന്നാന്തരം അന്തം വിടല്‍,മന്ദിപ്പ്,ഹരിതമനോഹരമായ കുരുത്തകേടുകള്‍
സകലമാന ഉസ്കൂള് അന്തേവാസികളും ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള ബഹളത്തിലായിരുന്നു സ്കൂള്‍ പാര്‍ലിമെന്ററി ഇലെക്ഷനാണ് സങ്കതി .പോസ്റ്റുകള്‍ പ്രധാനമന്ത്രി,ആരോഗ്യ മന്ത്രി,വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവ. സ്കൂളിലെ ജനസമ്മതിയുള്ള ഏത് രാവണനും രാവണിക്കും നില്ക്കാം. ഏറ്റവും വോട്ടു കിട്ടുന്നയാളെ പ്രധാനമന്ത്രിയാക്കുന്നു. പിന്നീടുള്ള വോട്ടിനനുസരിച്ച് സ്ഥാനങ്ങള്‍ വീതിച്ചു കൊടുക്കുന്നു. ഇതാണ് രീതി. കുറ്റം പറയാനൊക്കില്ല,ചെറിയ ജനാധിപത്യമോക്കെയുണ്ട് . ക്ലാസില്‍ വന്ന് താലപര്യമുള്ളവരുടെ പേരുകള്‍ ശാരദറ്റീച്ചര് നേതൃത്വം വഹിച്ചുന്ന കമ്മിറ്റി സ്വീകരിക്കുന്നതോടെയാണ് തിരഞ്ഞെടുപ്പ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഞാനും ദാസനും മുടിഞ്ഞ അടിയിലായിരിക്കുന്ന സമയമായിരുന്നു. രണ്ടു പേരും ക്ലാസിന്റെ രണ്ടറ്റത്ത് . എനിക്കാണെങ്കില്‍ ഇമ്മാതിരി ജനാധിപത്യ പരിപാടികളോട് വല്യ താല്പര്യവുമില്ലായിരുന്നു . സംഭവം ഇവിടെ ഏകാധിപത്യം നിലവില്‍ വരണമെന്നും എനിക്ക് താല്പര്യമില്ലാത്ത എല്ലായെണ്ണത്തെയും വെടി വെചിടണമെന്നും ഞാന്‍ ചിന്തിച്ചു തുടങ്ങിയ സമയമായിരുന്നു അത് . തത് കാരണം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പരിപാടി ക്ലാസില്‍ നടക്കുന്ന ബാക്കിയെല്ലാ പ്രവര്‍ത്തനങ്ങളെയും പോലെ നമ്മളെ സംബന്ധിക്കുന്ന വിഷയമല്ലാതായി പരിഗണിച് അന്യഗ്രഹജീവിയായി ഇരിക്കുന്ന അവസരതിങ്കലാണ് ദദ് സംഭവിച്ചത്. ദേണ്ടെ ഒരുത്തന് പാനലിലേക്ക് എന്റെ പേരും കൂടി നിര്‍ദ്ദേശിച്ചിരിക്കുന്നു. വേറാരുമല്ല ,നമ്മടെ ദാസന്ജി തന്നെ..നൈസായിട്ടു നമക്കിട്ടു പണിഞ്ഞതാണ് . തോറ്റാല്‍ നല്ല പണിയാവുമെന്നും ഇനി ജയിച്ചാല്‍ അതിനേക്കാള്‍ പണിയാവുമെന്നും കണ്ടറിഞ്ഞ് തന്നതാണ് . എനിക്കൊരേ സമയം അവന്റെ കുബുദ്ധിയോട് ദേഷ്യവും ആരാധനയും തോന്നി. എന്റെ വാക്കിനു വലിയ വിലയൊന്നും കൊടുക്കാതെ ശാരദ ടീച്ചര്‍ ആ നിര്‍ദേശം സ്വീകരിക്കുകയും ചെയ്തു.ദാസന് വീണ്ടും ആസനമുറപ്പിച്ച് ഒരു ചെകുത്താന്ചിരി ചിരിച്ചു.
എനിക്ക് ശടെന്നു സംഭവത്തില്‍ നിന്നും ഊരാനായി പുത്തിയൊന്നും തോന്നീല്യ. . പിടി വീണു കഴിഞ്ഞിരിക്കുന്നു .തോറ്റാലുള്ള നാണക്കേട് ഒരാഴ്ചയേ ഒന്ടാവൂ.ബട്ട് ,എങ്ങാനും ജയിച്ചാല്‍ നാണക്കേട് സ്കൂളും പിടുങ്ങാച്ചികളും സര്‍വശ്രീ ഞാനും പിന്നീടങ്ങോട്ട് അനുഭവിക്കേണ്ടി വരും . സ്കൂളില്‍ നിന്നും വീട്ടിലെത്തി ഒരു സ്റ്റ്രറ്റെജിക് പ്ലാനിംഗ് നടത്തി . മൂന്നു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് വരുന്നത്. അതിനുള്ളില്‍ കഴിയുന്നത്ര പിള്ളാരെ അഭൂതപൂര്‍വ്വമായ ഉത്സാഹത്തോടെ വെറുപ്പിക്കണം . എങ്ങാനും വോട്ടു കുത്തിയാല്‍ പിന്നീടങ്ങോട്ടുള്ള പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്ന് ബോധ്യപ്പെടുത്തണം. അങ്ങനെ സുന്ദരമായി തോക്കണം. ഇതായിരുന്നു പ്ലാന്‍ .പിറ്റെന്ന് നേരത്തെ എത്തി സങ്കതി നടപ്പിലാക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇതേ സമയം ദാസനും കരുക്കള്‍ നീക്കുന്നുണ്ടായിരുന്നു. ഭീഷണിയും വാഗ്ദാനങ്ങളും എന്തൊക്കെയായിരുന്നു എന്നെനിക്ക് നിശ്ചയമില്ല. പക്ഷെ ആശാന് സകലമാന കണ്ണിമാങ്ങകളുടെ പക്കലും ഓടി നടക്കുന്നത് കണ്ടു.
അവസാനം നമ്മടെ ദിവസം വന്നെത്തി . ദാസനും ഞാനും കണ്ണുരുട്ടികൊണ്ട് രണ്ടു മൂലകളിലായി നില്‍പ്പുറപ്പിച്ചു . പേര് വിളിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി തനിക്കിഷ്ടമുള്ളയാളുടെ പേരെഴുതിയ കടലാസുമായി വന്ന് കൊട്ടയിലിട്ടു. ഞാന്‍ നമ്മുടെ എതിരാളിയുടെ സുന്ദര നാമം പ്രാര്‍ഥനയോടെ കൊട്ടയിലെക്കിട്ടു. അവസാനം എല്ലാ ക്ലാസിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ പരിപാടിയിലേക്ക് കടന്നു. പ്രധാനമന്ത്രി സ്ഥാനം കൂടിയ ഭൂരിപക്ഷത്തൊടെ ഒരു പെണ്ക്കൊച്ചു സ്വന്തമാക്കി ഇളിച്ചോണ്ടിരുന്നു . പിന്നെയല്ലേ ദമാഷ ,മൂന്നു പേര്‍ക്ക് ഒരേ എണ്ണം വോട്ടു ലഭിച്ചിരിക്കുന്നു. നോക്കണേ അതിലൊന്നാരാ..ഹ് ഹ് ഹി ...ഞമ്മള് തന്നെ... ഞാന്‍ വായതുറന്നു പല്ല് ഞെരിച്ചു ,ദാസനൊന്ന് പൊട്ടിചിരിച്ചു. കിട്ടാനുള്ളത് പത്തായത്തില് കേറിയിരുന്നാലും കിട്ടാതെ പോഹുമോ .?.
പിന്നെ ബാക്കിയുള്ളത് രണ്ടു പൊസ്റ്റാണ് . വിദ്യാഭ്യാസ മന്ത്രി,ആരോഗ്യ മന്ത്രി. എന്നെ വിദ്യാഭ്യാസ മന്ത്രിയാക്കിയാല്‍ തമാശയായിരിക്കുമെന്നും ആരോഗ്യ മന്ത്രിയാക്കിയാല്‍ അതിലേറെ തമാശയായിരിക്കുമെന്നും തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പ് കമിറ്റി വലിയ വിഷമത്തിലായി.ഇങ്ങള് ബേജാറാവണ്ട സാറേ..ഞമ്മളിതാ പിന്മാറി ...എന്നു പറഞ്ഞപ്പോ ഒരു 'നല്ലവനായ' മനുഷ്യന്, അതെങ്ങനെ പറ്റും ജനവിധി മാനിക്കണ്ടേ എന്ന്..വരിക്കച്ചക്ക !!
അവസാനം എന്തുണ്ടായെന്ന് വച്ചാല്‍ അവരൊരു പുതിയ വകുപ്പുണ്ടാക്കി. കൃഷി വകുപ്പ്. ആ മുക്കാല്‍കോല്‍ തൊഴുതിലെന്തു കൃഷി എന്നൊന്നും ചോദിക്കരുത് . ഞാന്‍ കൃഷി മന്ത്രിയുമായി . നമ്മുടെ സ്കൂള്‍ ഒരു ഹരിത മനോഹര ഉദ്യാനമാക്കുമെന്ന് വാക്ക് കൊടുത്തുകൊണ്ട് ഞാന്‍ സംശുദ്ധമായ അന്തംവിടലോടെ ചാര്‍ജ് എടുക്കുകയും ചെയ്തു...
ഹഹാ..എത്ര നല്ല നല്ല ഓര്‍മ്മകള്‍.... . അവിടം ഞാന്‍ ഹരിതസുന്ദരമാക്കിയതായി എനിക്കോര്‍മയില്ല . ദാസനെക്കൊണ്ട് പൂന്തോട്ടമുണ്ടാക്കാനെന്ന പേരും പറഞ്ഞ് അവിടെ മൊത്തം വെട്ടി തെളിച്ചു കിളപ്പിച്ചതോര്മയുണ്ട് ...
തലേക്കെട്ടില്‍ പറഞ്ഞ പോലെ തിരഞ്ഞെടുപ്പിനെ നേരിടെണ്ടതെങ്ങനെയെന്ന് എനിക്കിന്നും നിശ്ചയമില്ലാത്ത, വളരെ കുഴപ്പം പിടിച്ച സങ്കതിയാണ്...
ങ്ഹാ എല്ലാം നന്നായി വരുമായിരിക്കും ,സാറാമ്മ ആകാശമിട്ടായിയെ കേശവന് നായര്‍ക്ക് അയച്ചു തരുമായിരിക്കും ..പിന്നീടൊരിക്കല്‍ എല്ലാ വോട്ടും കേ.നാ.ക്ക് തന്ന് , സിന്ദാബാദ് വിളിച്ച് , നായരേ തേടി ഓടിവരുമായിരിക്കും :D ...കാത്തിരിക്കുക തന്നെ ;)..അത് വരേയ്ക്കും....
...വരിക്കച്ചക്ക!!!