ചെറുപ്പത്തിൽ വീട്ടിൽ ജ്യോതിഷമെന്നത് അങ്ങനെ കാര്യമായി ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമായിരുന്നില്ല ,അത് കൊണ്ട് തന്നെ പണിക്കർക്ക് കുടുംബത്തിൽ വലുതായൊന്നും ചെയ്യാനുമില്ലായിരുന്നു . ഓർമയിലിരിക്കുന്ന ഒരു സംഭവം പറയാം ,അച്ഛൻ ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തി ഞങ്ങളെയെല്ലാം വിളിച്ചു കൂട്ടി അന്ന് രാവിലെ അവിചാരിതമായി ഒരു പണിക്കരെ കണ്ടു മുട്ടിയതായി പറഞ്ഞു.തന്റെ നാളും സമയവുമെല്ലാം പറഞ്ഞയുടനെ ടിയാൻ അച്ഛനോട് പറഞ്ഞത്രേ ,കഷ്ടകാലം മുറ്റത്ത് വന്നു നില്പാണ് , മൂന്നു മാസത്തിനകം ഇരിക്കുന്ന്യിടം മാറേണ്ടി വരുമെന്ന് . ഗ്രഹങ്ങളുടെ ഓരോ കളികളെ എന്നും പറഞ്ഞു അച്ഛൻ ഞങ്ങളെ നോക്കി ചിരിച്ചു. അവിടെ നിന്ന് മൂന്നു മാസം തികയും മുമ്പേ ഞങ്ങൾ വേറെയൊരു വീട്ടിലേക്ക് താമസം മാറുകയും ണ്ടായി .
സംഗതി എന്താണെന്ന് വച്ചാൽ ഇത് പറയുന്ന സമയത്തെല്ലാം അച്ഛൻ കുറി പൊട്ടി മൂക്കറ്റം കടത്തിൽ നില്ക്കുകയാണ് . അച്ഛന്റെ അവസ്ഥ അറിയുന്നഏത് പഞ്ചായത്ത് പശുവിനും അറിയാം തറവാട് വിൽക്കുകയല്ലതെ വേറെ വഴിയില്ലെന്ന് . ഞങ്ങളെ ഇതൊന്നും അറിയിക്കാതെ കാര്യം അവതരിപ്പിക്കാൻ കണ്ട വഴിയാണ് ഈ ജ്യോത്സ്യ പരിപാടി .
നിസ്സഹായതയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ഞങ്ങളെ സങ്കടപ്പെടുതാതെ വീട് മാറാൻ പ്രേരണയുണ്ടാക്കും വിധം ബല്ലാത്ത കറക്കം കറങ്ങുന്ന ഗ്രഹങ്ങളെ ചീത്ത വിളിച്ച്, അച്ഛൻ അന്ന് നിഷ്കളങ്കമായി ചിരിക്കുകയാണ്ണ്ടായത് .
ഓരോ പതര്ച്ചകൾക്കും നഷ്ടങ്ങൾക്കും മുമ്പിൽ നിസ്സഹായനായി നിൽക്കുമ്പോളും ആ ചിരി അനുകരിക്കാനാണ് ഞാൻ കാലങ്ങളായി വൃഥാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ...